പ്രൈം വോളിബാള്‍ ലീഗ്: കൊച്ചിയെ വീഴ്ത്തി കൊല്‍ക്കത്ത രണ്ടാമത്

ഹൈദരാബാദ്: റുപേ പ്രൈം വോളിബാള്‍ ലീഗിന്റെ അവസാന ലീഗ് മത്സരത്തില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ തോല്‍പിച്ച് കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്സ്​ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായി. 13-15, 15-11, 15-13, 15-8, 10-15 എന്ന സ്‌കോറിനാണ് കൊല്‍ക്കത്തയുടെ ജയം. കൊല്‍ക്കത്തയുടെ വിനീത് കുമാര്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. വ്യാഴാഴ്ച നടക്കുന്ന ആദ്യസെമിയില്‍, ലീഗ് ഘട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായ അഹ്​മദാബാദ് ഡിഫന്‍ഡേഴ്‌സ് നാലാം സ്ഥാനക്കാരായ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിനെ നേരിടും. കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്സും മൂന്നാം സ്ഥാനക്കാരായ കാലിക്കറ്റ് ഹീറോസും തമ്മിലാണ് വെള്ളിയാഴ്ച രണ്ടാം സെമിഫൈനല്‍. ബുധനാഴ്ച നടന്ന മത്സരത്തില്‍ ആദ്യസെറ്റ് നേടിയ ശേഷമാണ് കൊച്ചി തോല്‍വി വഴങ്ങിയത്. കളിച്ച ആറു മത്സരത്തില്‍ അഞ്ചിലും തോറ്റ കൊച്ചി ടീം പോയന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായി. ലീഗില്‍ ആറു മത്സരത്തില്‍ നാലാം ജയമായിരുന്നു കൊല്‍ക്കത്തയുടേത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.