സൈജു തങ്കച്ചനെ തട്ടിക്കൊണ്ടുപോയ കേസ്: അഞ്ച്​ പേർകൂടി അറസ്റ്റിൽ

കൊച്ചി: മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി സൈജു തങ്കച്ചനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട് മർദിച്ച കേസിൽ അഞ്ച്​ പേർകൂടി അറസ്റ്റിൽ. എടവനക്കാട് വാച്ചാക്കല്‍ താണിപ്പിള്ളി വീട്ടില്‍ രഞ്ജിത്ത് (രഞ്ജു -38), പഴമ്പിള്ളി വീട്ടില്‍ സന്ദീപ് (27), സെയ്ത്​ മുഹമ്മദ് റോഡ് ചിറപ്പുറത്ത് വീട്ടില്‍ അമീര്‍ഷാ (37), അണിയന്‍ ബസാര്‍ കൊല്ലാട്ടുതറ വീട് സിജോയ് (30), പഴങ്ങാട് കക്കാട്ടില്‍ വീട് അനൂപ് (27) എന്നിവരെയാണ് ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 16 നായിരുന്നു കേസിന് ആസ്പദമായ സംഭവം. സൈജു എൻ. തങ്കച്ചന്‍റെ കുഴുപ്പിള്ളിയിലെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോകുകയും 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് തടവിൽ പാർപ്പിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഡാനിയേല്‍ ആന്‍റണി, സരുണ്‍ എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു. എറണാകുളം റൂറൽ ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്‍റെ നേതൃത്വത്തിലെ അന്വേഷണസംഘത്തില്‍ മുനമ്പം ഡിവൈ.എസ്.പി ആര്‍. ബൈജുകുമാര്‍, മുനമ്പം പൊലീസ് ഇന്‍സ്​പെക്ടര്‍ എ.എല്‍. യേശുദാസ്, ഞാറക്കല്‍ പൊലീസ് ഇന്‍സ്​പെക്ടര്‍ രാജന്‍ കെ. അരമന, മുനമ്പം സബ് ഇന്‍സ്​പെക്ടര്‍ ശ്യാംകുമാര്‍, ഞാറക്കല്‍ സബ് ഇന്‍സ്​പെക്ടര്‍ എ.കെ. സുധീര്‍, എ.എസ്.ഐ രശ്മി, എസ്.സി.പി.ഒ ജയദേവന്‍, സി.പി.ഒമാരായ ആസാദ്, സിജോ, അരവിന്ദ്, ലെനീഷ് എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.