മട്ടാഞ്ചേരി: കൊച്ചി പഴയന്നൂർ മഹാവിഷ്ണു ക്ഷേത്രത്തിന് ചുറ്റുമതിലും മട്ടാഞ്ചേരി കൊട്ടാരവളപ്പിലെ വെള്ളക്കെട്ട് നിവാരണത്തിനുമുള്ള നടപടി ആരംഭിച്ചു. കേന്ദ്ര ആർക്കിയോളജി വകുപ്പിന്‍റെ നേതൃത്വത്തിലാണ് ജോലി നടക്കുന്നത്. കൊച്ചിയിൽ ഏറെ പുരാതനമായ ക്ഷേത്രങ്ങളിലൊന്നാണ് അഴിതൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രം. മട്ടാഞ്ചേരി കൊട്ടാരവളപ്പിലെ ക്ഷേത്രം കൊച്ചി ദേവസ്വം ബോർഡിന് കീഴിലാണ്. ക്ഷേത്ര ചുറ്റുമതിൽ നിർമാണത്തിനുള്ള ശിലാസ്ഥാപനം കേന്ദ്ര ആർക്കിയോളജി സൂപ്രണ്ട് മുർണേശ്വരി, കൊച്ചി ദേവസ്വം ബോർഡ് അംഗം വി.കെ. അയ്യപ്പൻ എന്നിവർ നിർവഹിച്ചു. ക്ഷേത്ര മേൽശാന്തി കൃഷ്ണൻ എമ്പ്രാന്തിരി പൂജ നിർവഹിച്ചു. പഴയന്നൂർ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്‍റ് ആർ.എസ്. ശ്രീകുമാർ, ദേവസ്വം ഓഫിസർ രാമചന്ദ്രൻ ദേവസ്വം എൻജിനീയർ പ്രശാന്ത് തിരുമേനി, സുരേഷ് ബാബു, പ്രകാശൻ, ജയചന്ദ്ര മേനോൻ, വി. രാമലിംഗം, പി.കെ. വിജി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.