കോതമംഗലം: കോവിഡുകാല അടവിനുശേഷം പൂർണതോതിൽ പഠനം ആരംഭിക്കാൻ മുന്നൊരുക്കം പൂര്‍ത്തീകരിച്ച് വിദ്യാലയങ്ങള്‍. ക്ലാസ് മുറികള്‍ സജ്ജമാക്കാന്‍ ജില്ല പഞ്ചായത്ത് അംഗം റഷീദ സലീമിൻെറ നേതൃത്വത്തില്‍ ചെറുവട്ടൂര്‍ ഗവ. മോഡല്‍ ഹയര്‍സെക്കൻഡറി സ്കൂളിന് ഫര്‍ണിച്ചറുകള്‍ കൈമാറി. അധ്യാപകരുടെയും പി.ടി.എ അംഗങ്ങളുടെയും നേതൃത്വത്തില്‍ ശുചീകരണം അടക്കം നടത്തി ക്ലാസുകള്‍ പൂര്‍ണമായും സജ്ജീകരിച്ചു. ഫര്‍ണിച്ചറുകള്‍ തികയാതെ വന്നതോടെയാണ് രണ്ട് ക്ലാസ് മുറികള്‍ക്ക് ആവശ്യമായ മുഴുവന്‍ ഫര്‍ണിച്ചറും ജില്ല പഞ്ചായത്ത് അംഗം റഷീദ സലീമിൻെറ നേതൃത്വത്തില്‍ എത്തിച്ചത്. പ്രിന്‍സിപ്പൽ എ. നൗഫല്‍ , പി.ടി.എ പ്രസിഡന്‍റ് അബു വട്ടപ്പാറ, അധ്യാപകരായ കെ.എച്ച്. സൈനുദ്ദീന്‍, പി.ബി. ജലാലുദ്ദീന്‍, പി.എ. സുബൈര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.