ഇടയാർ രാമൻചിറ പാലം നിർമാണം എം.എൽ.എ വിലയിരുത്തി

കൂത്താട്ടുകുളം: ഇടയാര്‍-പിറവം റോഡില്‍ അപകടാവസ്ഥയിലുള്ള ഇടയാര്‍ (രാമന്‍ചിറ) പാലത്തി‍ൻെറ പുനര്‍നിര്‍മാണം അനൂപ് ജേക്കബ് എം.എല്‍.എ സ്ഥലം സന്ദര്‍ശിച്ച് വിലയിരുത്തി. പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നല്കി. ഒരു വര്‍ഷത്തില്‍ അധികമായി ആരംഭിച്ച പ്രവര്‍ത്തനം അനിശ്ചിതമായി നീളുന്നതിനാൽ ഗതാഗത തടസ്സം മൂലം ജനങ്ങള്‍ വളരെയധികം ബുദ്ധിമുട്ടുകയാണെന്നും പുനര്‍നിർമാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ട് നിയമസഭയില്‍ എം.എല്‍.എ സബ്മിഷന്‍ ഉന്നയിച്ചിരുന്നു. ഇടയാര്‍ പാലം പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ചുള്ളത് വളരെ പ്രാധാന്യമായ വിഷയമാണെന്നും മാര്‍ച്ച് മൂന്നാം തീയതി പണി പൂര്‍ത്തിയാക്കുമെന്നും മന്ത്രി സബ്മിഷന് മറുപടി നല്കിയിരുന്നു. എന്നാൽ, ഇപ്പോഴത്തെ സ്ഥിതി അനുസരിച്ചു മാര്‍ച്ചില്‍ പൂര്‍ത്തിയാകില്ല. പൈലിങ്ങും ബാക്കിയുള്ള ഫൗണ്ടേഷന്‍ പ്രവൃത്തികളുമാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. ബീമി‍ൻെറയും സ്ലാബി‍ൻെറയും പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനുണ്ട്. കൂടാതെ അപ്രോച് റോഡി‍ൻെറയും കലുങ്കി‍ൻെറയും നിർമാണം പൂര്‍ത്തിയാകാനുണ്ട്. മേയിൽ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൂത്താട്ടുകുളം മുനിസിപ്പാലിറ്റി ചെയര്‍പേഴ്സൻ വിജയ ശിവന്‍, കൗണ്‍സിലര്‍മാരായ സി.എ. തങ്കച്ചന്‍, ടി.എസ്. സാറ, സുനില്‍ കുമാര്‍, എം.എ. ഷാജി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും പൊതുമരാമത്ത് (പാലങ്ങള്‍ വിഭാഗം) ഉദ്യോഗസ്ഥരും എം.എല്‍.എയോടൊപ്പം ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.