കോടനാട് ഗവ. ആശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

പെരുമ്പാവൂര്‍: കോടനാട് ഗവ. ആശുപത്രിയുടെ പുതിയ കെട്ടിടം എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആരോഗ്യമേഖലയുടെ സമഗ്ര വികസനത്തിനായി എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന്​ 72. 21 ലക്ഷം ചെലവഴിച്ച് നിര്‍മിച്ചതാണ് കെട്ടിടം. കൂവപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബേബി തോപ്പില്‍ സ്വാഗതം പറഞ്ഞു. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. വിജയശ്രീ മുഖ്യപ്രഭാഷണം നടത്തി. ഡോ. വിക്ടര്‍ ജെ. ഫെര്‍ണാണ്ടസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസില്‍ പോള്‍, ജില്ല പഞ്ചായത്ത്​അംഗം മനോജ് മൂത്തേടന്‍, മോളി തോമസ്, അനു അബീഷ്, സിന്ധു അരവിന്ദ്, പി.വി. സുനില്‍, ജിജി ശെല്‍വരാജ്, കുഞ്ഞുമോള്‍ തങ്കപ്പന്‍, മായ കൃഷ്ണകുമാര്‍, പ്രിന്‍സ് ആന്റണി, രമ്യ വര്‍ഗീസ്, ബിന്ദു കൃഷ്ണകുമാര്‍, സിനി എല്‍ദോ, നവ്യ എം. സാംസണ്‍, ജേക്കബ് സന്ധ്യ, രാജേഷ് ചാര്‍ലി, കെ.പി. ശശികല എന്നിവര്‍ സംസാരിച്ചു. em pbvr 1 Eldhose Kunnapilly MLA കോടനാട് ഗവ. ആശുപത്രിയുടെ പുതിയ കെട്ടിടം എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.