ഉദ്യോഗസ്ഥർക്കെതിരെ നരഹത്യക്ക്​ കേസെടുക്കണമെന്ന് സജീവ‍ന്‍റെ കുടുംബം

പറവൂർ: ഭൂമി തരം മാറ്റാൻ കഴിയാത്തതിൽ മനംനൊന്ത്​ സജീവൻ ആത്മഹത്യചെയ്ത സംഭവത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥർക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് സജീവ‍ൻെറ കുടുംബം ആവശ്യപ്പെട്ടു. ലാൻഡ് റവന്യൂ ജോയന്റ് കമീഷണറുടെ അന്വേഷണ റിപ്പോർട്ടി‍ൻെറ അടിസ്ഥാനത്തിൽ ഫോർട്ട്കൊച്ചി ആർ.ഡി.ഒ ഓഫിസിൽ അക്കാലത്ത് ഉണ്ടായിരുന്ന ജൂനിയർ സൂപ്രണ്ട് അടക്കം ആറ് ജീവനക്കാരെ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു. സജീവ‍ൻെറ അപേക്ഷയിൽ നടപടി സ്വീകരിക്കാൻ ഓരോ സെക്​ഷനിലും അകാരണമായ കാലതാമസം ഉണ്ടായെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. നടപടി സസ്​പെൻഷനിൽ ഒതുക്കരുതെന്നാണ് കുടുംബത്തി‍ൻെറ ആവശ്യം. നിയമപരമായ ശിക്ഷ നൽകണം. ജനങ്ങളെ അകാരണമായി ബുദ്ധിമുട്ടിക്കുന്ന എല്ലാ സർക്കാർ ഉദ്യോഗസ്ഥർക്കും ഇതൊരു താക്കീതാകണം. നീതി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമീഷനിൽ ഉൾപ്പെടെ സജീവ‍ൻെറ കുടുംബം പരാതി നൽകിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.