അസുഖബാധിതനായ കപ്പൽ ഓഫിസർക്ക് രക്ഷകരായി തീരസംരക്ഷണ സേന

മട്ടാഞ്ചേരി: പുറംകടലിൽ ചരക്ക് കപ്പലിൽനിന്ന് അസുഖത്തെതുടർന്ന് അവശനായ ഓഫിസർക്ക് രക്ഷകരായി തീരസംരക്ഷണ സേന. എം.ടി. സൺ ഡോരോ എന്ന കപ്പലിലെ ഇലക്ട്രോ ടെക്നിക്കൽ ഓഫിസറായ ആനന്ദ് നാരായണന് കടുത്ത വയറുവേദനയെത്തുടർന്നാണ് കപ്പലധികൃതർ കോസ്റ്റ് ഗാർഡിനോട് സഹായാഭ്യർഥന നടത്തിയത്. കോസ്റ്റ്ഗാർഡി‍ൻെറ സി-144 എന്ന കപ്പൽ ഇദ്ദേഹത്തിന് ചികിത്സ സഹായവുമായെത്തി. ബേപ്പുരിന് പടിഞ്ഞാറ് കടലിലായിരുന്നു സംഭവം. കപ്പലിൽനിന്ന് കോസ്റ്റ് ഗാർഡ് അധികൃതർ ആനന്ദ് നാരായണനെ ബേപ്പൂർ തുറമുഖത്തെത്തിച്ച് അവിടെനിന്ന്​ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിംഗപ്പൂരിൽനിന്ന് ന്യൂ മംഗളൂരുവിലേയ്ക്ക് ചരക്കുമായി പോകുകയായിരുന്നു കപ്പൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.