photo- EKG ashar കൊച്ചി: ഞായറാഴ്ച വൈകീട്ട് നടക്കുന്ന ആലുവ അസ്ഹറുൽഉലൂം സനദ് ദാന സമ്മേളനത്തിൽ അഖിലേന്ത്യ മുസ്ലിം പേഴ്സനൽ ലോ ബോർഡ് സെക്രട്ടറി ജനറലും ഇസ്ലാമിക് ഫിഖ്ഹ് അക്കാദമി ചെയർമാനുമായ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി അൽഖാസിമി മുഖ്യാതിഥിയായി പങ്കെടുക്കും. വിശ്വപണ്ഡിതനും മികച്ച വാഗ്മിയും ഗ്രന്ഥകാരനുമായ മൗലാനാ റഹ്മാനി 148 യുവപണ്ഡിതന്മാർക്ക് സനദുകൾ നൽകും. ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ചെയർമാൻ എം.എ. മൂസ അധ്യക്ഷത വഹിക്കും. ജംഇയ്യതുൽ ഉലമ ഹിന്ദ് സെക്രട്ടറി വി.എച്ച്. അലിയാർ അൽഖാസിമി, കേരള നദ്വത്തുൽ മുജാഹിദീൻ സംസ്ഥാന സെക്രട്ടറി സലാഹുദ്ദീൻ മദനി തുടങ്ങിയവർ സംസാരിക്കും. രാവിലെ പത്തിന് പൂർവ വിദ്യാർഥി സമ്മേളനവും ഉച്ചക്ക് രണ്ടിന് സ്കോളേഴ്സ് മീറ്റും നടക്കും. വിദ്യാർഥികളുടെ കലാപരിപാടികളുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.