എടവനക്കാട്: വൈപ്പിന്‍-പള്ളിപ്പുറം സംസ്ഥാനപാതയില്‍ എടവനക്കാട് പഴങ്ങാട് ഹിദായത്തുല്‍ ഇസ്ലാം ഹയർ സെക്കൻഡറി സ്‌കൂളിനു സമീപം റോഡിൽ സ്ഥാപിച്ച ഹമ്പ് തിരിച്ചറിയാനുള്ള അടയാളങ്ങളൊന്നും ഇല്ലാത്തത് അപകടക്കെണിയാകുന്നു. അപകടങ്ങൾ പതിവായതിനെ തുടർന്ന് നാട്ടുകാരാണ് മുന്നറിയിപ്പ് അടയാളങ്ങൾ വരച്ചത്. സംസ്ഥാന പാത ടാറിങ് നടത്തിയപ്പോഴാണ് അടയാളങ്ങളും ഇല്ലാതായത്. ദൂരെനിന്ന് വരുന്ന വാഹന ഡ്രൈവർമാർ തൊട്ടടുത്ത് എത്തുമ്പോഴാണ് കാണുക. ഹമ്പില്‍ ചാടി നിയന്ത്രണംവിട്ടാണ് അപകടങ്ങള്‍ ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം നിയന്ത്രണം വിട്ടബൈക്കിൽനിന്ന് വീണ് ഇരുചക്രവാഹന യാത്രികൻെറ കാൽ ഒടിഞ്ഞിരുന്നു. സ്വകാര്യ ബസുകളിലെ യാത്രക്കാര്‍ക്കും പരിക്കേൽക്കുന്നുണ്ട്. ബസ് ഹമ്പ് ചാടുമ്പോള്‍ സീറ്റിലിരിക്കുന്നവരെ എടുത്തടിക്കുന്നതായാണ് പരാതി. അശാസ്ത്രീയ രീതിയിലാണ് നിര്‍മിച്ചിരിക്കുന്നതെന്ന പരാതി നേരത്തെമുതല്‍ നാട്ടുകാര്‍ ഉന്നിയിക്കുന്നതാണ്. നിരന്തരം അപകടങ്ങളുണ്ടായിട്ടും ഇത് തിരിച്ചറിയുന്നതിന് സൂചന ബോര്‍ഡുകൾ സ്ഥാപിക്കാൻ പി.ഡബ്ല്യു.ഡി അധികൃതർ തയാറായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.