വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട നടപടി പിൻവലിക്കണം -മുസ്​ലിം ലീഗ്

കൊച്ചി: വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ രണ്ടാംഘട്ട ഭാഗമായി മുസ്​ലിം ലീഗ് കൊച്ചി 12, 13, 16 ഡിവിഷനുകൾ സംയുക്തമായി ചുള്ളിക്കൽ അബാദ് ജങ്​ഷനിൽ പ്രതിഷേധസംഗമം നടത്തി. ജില്ല വൈസ് പ്രസിഡന്‍റ്​ പി.എസ്. ആഷിഖ്​ ഉദ്ഘാടനം ചെയ്തു. പി.എസ്.സിക്ക് വിട്ട നടപടി നിയമസഭ ചേർന്ന് നിയമം പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പി.കെ. നാസർ അധ്യക്ഷത വഹിച്ചു. ലീഗ് ജില്ല ട്രഷറർ എൻ.കെ. നാസർ, എ.എ. ഷമീർ, യൂനുസ് കൊച്ചങ്ങാടി, വി.എ. ഉമ്മർകുട്ടി, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്‍റ്​ ജോസഫ് മാർട്ടിൻ, വിവിധ സംഘടന നേതാക്കളായ നബീൽ സ്വലാഹി കാസർകോട്, ആമിറുദ്ദീൻ ഫൈസി, കെ.കെ.എം. അഷ്റഫ്, എൻ.കെ. അസ്​ലം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.