പാല്യതുരുത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കും -പ്രതിപക്ഷ നേതാവ്

പറവൂർ: വടക്കേക്കര പഞ്ചായത്തിലെ 14ാം വാർഡ് പാല്യതുരുത്ത് പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന്​ നടപടി സ്വീകരിച്ചതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു. ഇതിന്​ വേണ്ടി ആലുവ ജല അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയർ തയാറാക്കിയ 12 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് 2021-22 വർഷത്തെ എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 12 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചതായി അദ്ദേഹം അറിയിച്ചു. വടക്കേക്കരയിൽ പരാതി പരിഹാര അദാലത് പറവൂർ: വടക്കേക്കര പഞ്ചായത്തിൽ കെൽസയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരാതി പരിഹാര അദാലത് പ്രസിഡൻറ് രശ്മി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് വി.എസ്. സന്തോഷ് അധ്യക്ഷത വഹിച്ചു. താലൂക്ക് ലീഗൽ സർവിസ് പാനൽ അംഗം ബി.എ. ഈശ്വർ പ്രസാദ്, പാരാ ലീഗൽ വളന്‍റിയർ ആശ ഷാബു എന്നിവർ നേതൃത്വം നൽകി. സ്ഥിരം സമിതി അധ്യക്ഷരായ ലൈജു ജോസഫ്, മിനി വർഗീസ് മാണിയാറ, ബീന രത്നൻ, സെക്രട്ടറി ജെയിൻ വർഗീസ് പാത്താടൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.