രക്തസാക്ഷി അനുസ്മരണം

കരുമാല്ലൂർ: രക്തസാക്ഷികളായ കൃപേഷ്, ശരത് ലാൽ, ഷുഹൈബ് എന്നിവർക്ക് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് അർപ്പിച്ച് അനുസ്മരണം സംഘടിപ്പിച്ചു. യു.സി കോളജിൽ നടന്ന ചടങ്ങ്​ സംസ്ഥാന ജനറൽ സെക്രട്ടറി ജിന്‍റോ ജോൺ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് മനാഫ് മരക്കാർ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എ.എം. അലി, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ കെ.ആർ. നന്ദകുമാർ, വി.ഐ. കരീം, റഷീദ് കൊടിയൻ, അഡ്വ. കെ.എ. സിയാവുദ്ദീൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ മുഹമ്മദ് അനസ്, മോബിൻ കുന്നത്ത്, വൈശാഖ്​ സുജിത്ത്, ഷിറാസ്, മുഹ്സിൻ ബിജു, സനി, മഹിള കോൺഗ്രസ് ജില്ല സെക്രട്ടറി ബിന്ദു ഗോപി, ബ്ലോക്ക് പഞ്ചായത്ത് മെംബർ വി.പി. അനിൽകുമാർ, പഞ്ചായത്ത് അംഗങ്ങളായ അബ്ദുൽ സലാം, ജി.വി. പോൾസൺ, ടി.എ. മുജീബ്, ബിനു അബ്ദുൽ കരീം, മോഹനൻ കുന്നത്ത്, വി.എ. അബ്ദുല്ല, അജയകുമാർ, അഷ്റഫ് അരീക്കോട്, ഫൈസൽ, വി.എ. കരീം എന്നിവർ സംസാരിച്ചു. പടം EA PVR kripesh 6 യൂത്ത് കോൺഗ്രസ് കരുമാല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സംസ്ഥാന ജനറൽ സെക്രട്ടറി ജിന്‍റോ ജോൺ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.