നിക്കാഹിനായി ഹെലികോപ്ടറിൽ പറന്ന്​ വരന്‍റെ വിവാഹയാ​ത്ര

മൂവാറ്റുപുഴ: വധൂഗൃഹത്തിലേക്ക് നിക്കാഹിനായി ഹെലികോപ്ടറിൽ പറന്ന്​ ഷാമോൻ. പ്രദേശത്ത്​ ആദ്യമായാണ് ഒരാൾ വിവാഹത്തിനായി ആകാശമാർഗം ഉപയോഗിക്കുന്നത്. മൂവാറ്റുപുഴ ഉല്ലാപ്പിള്ളി സ്വദേശി ഷാമോനാണ് ഇടുക്കി വണ്ണപ്പുറത്തുള്ള വധുഗൃഹത്തിലേക്ക് ഹെലികോപ്റ്ററിൽ പറന്നത്. മൂവാറ്റുപുഴയിൽനിന്ന്​ 24 കി.മീ. ദൂരമാണ്​ വണ്ണപ്പുറത്തേക്കുള്ളത്​. സിനിമ ഫീൽഡിലേക്ക് വാഹനങ്ങളും മറ്റും നൽകുന്ന ജോലിയാണ്‌ ഷാമോന്. ഒന്നരലക്ഷം രൂപയും നികുതിയും നൽകിയാണ് സ്വകാര്യ ഹെലികോപ്​ടർ മൂവാറ്റുപുഴയിൽ എത്തിച്ചത്. മൂവാറ്റുപുഴ നഗരത്തിലെ ഇലാഹിയ സ്കൂൾ ഗ്രൗണ്ടിലാണ് ഹെലികോപ്​ടർ എത്തിയത്. രാവിലെ വീട്ടിൽനിന്ന്​ സുഹൃത്തുക്കൾക്കൊപ്പം എത്തി ഹെലികോപ്​ടറിൽ കയറി വണ്ണപ്പുറത്തേക്ക്​ പറന്നു. കാളിയാർ ഗൾഫ് ഐഡിയൽ സ്കൂളിലാണ് ഹെലികോപ്​ടർ ഇറക്കിയത്. ഇവിടെനിന്ന്​ കാറിൽ വണ്ണപ്പുറത്തെ വിവാഹവേദിയിൽ എത്തി അലീനമോളെ സ്വന്തമാക്കിയാണ്​ മടങ്ങിയത്​. ER suni 03 ചിത്രം. ഷാമോനും വധു അലീനമോളും 2, ഷാമോൻ ഇലാഹിയ ഗ്രൗണ്ടിൽനിന്ന്​ ഹെലികോപ്​ടറിൽ കയറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.