പോ​സ്റ്റ്മോ​ർ​ട്ടം നടപടികൾ പൂർണമായും വിഡിയോയിൽ

ഗാ​ന്ധി​ന​ഗ​ർ (കോട്ടയം): കി​ഴ​ക്ക​മ്പ​ല​ത്തെ ട്വന്‍റി20 പ്ര​വ​ർ​ത്ത​ക​ൻ ദീ​പു​വി​ന്‍റെ പോ​സ്റ്റ്മോ​ർ​ട്ടം നടപടികൾ പൂർണമായി വിഡിയോയിൽ ചിത്രീകരിച്ചു. മരണവുമായി ബന്ധപ്പെട്ട്​ ആക്ഷേപങ്ങൾ ഉയർന്ന സാഹചര്യത്തിലാണ്​ വിഡിയോയിൽ ദൃശ്യങ്ങൾ പകർത്തി കോട്ടയം മെഡിക്കൽ കോളജിൽ പോ​സ്റ്റ്മോ​ർ​ട്ടം നടത്തിയത്​. ഫോ​റ​ൻ​സി​ക് അ​സോ​സി​യ​റ്റ് പ്ര​ഫ​സ​ർ ഡോ. ജ​യിം​സ് കുട്ടി, ഡോ. ​ജോ​മോ​ൻ ജേക്കബ് എ​ന്നി​വരുടെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ 10ഓടെ ആരംഭിച്ച പോസ്റ്റ്​മോർട്ടം 12.30ഓടെ പൂർത്തിയായി. വലിയ പൊലീസ്​ സംഘവും സ്ഥലത്തുണ്ടായിരുന്നു. ദീപുവിന്‍റെ ബന്ധുക്കളുടെ ആവശ്യപ്രകാരമാണ്​ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പോസ്റ്റ്​മോർട്ടം നടത്തിയത്​. ഇ​ൻ​ക്വ​സ്റ്റ് പൂ​ർ​ത്തി​യാ​ക്കി വെള്ളിയാഴ്ച രാ​ത്രിയോടെ​ മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ക്കുകയായിരുന്നു. കി​ഴ​ക്ക​മ്പ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ര​തീ​ഷ്, ഐ​ക്കര​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡീ​ന ദീ​പ​ക്, മ​ഴു​വ​ന്നൂർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ൻ​സി ബൈ​ജു, കു​ന്ന​ത്തുനാട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​യി ഔ​സേ​പ്പ്, കി​ഴ​ക്കമ്പ​ലം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ൻ​സി അ​ജി, കേരള കോൺഗ്രസ്​ കോട്ടയം ജില്ല പ്രസിഡന്‍റ്​ സജി മഞ്ഞക്കടമ്പൻ എന്നിവരടക്കം മെഡിക്കൽ കോളജിലെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.