ബൈക്കുകൾ കൂട്ടിയിടിച്ച്​ യുവാവ്​ മരിച്ചു

APD renjeesh രഞ്ജീഷ്​ ആലപ്പുഴ: കല്ലുപാലം-കൊട്ടാരപ്പാലം റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച്​ പരിക്കേറ്റ്​ ചികിത്സയിലിരുന്ന യുവാവ്​ മരിച്ചു. വാടക്കൽ പുതുവൽ വീട്ടിൽ രാജുവിന്‍റെ മകൻ നിർമാണ തൊഴിലാളിയായ രഞ്ജീഷാണ്​​ (24) മരിച്ചത്. ജോലി കഴിഞ്ഞ്​ സുഹൃത്തിനൊപ്പം വ്യാഴാഴ്ച ഉച്ചക്കുശേഷം സ്കൂട്ടറിൽ സഞ്ചരിക്കവെ ബൈക്കുമായി കൂട്ടിയിടിച്ചു. ഗുരുതര പരിക്കേറ്റ രഞ്ജീഷ്​ ആലപ്പുഴ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പരിക്കേറ്റ സുഹൃത്ത്​ കിച്ചു (21) ജില്ല ജനറൽ ആ​ശുപത്രിയിൽ ചികിത്സതേടി. രഞ്ജീഷിന്‍റെ മാതാവ്​: ജയശ്രീ. ഭാര്യ: രശ്മി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.