സാമൂഹ്യ വിരുദ്ധർ കൃഷി നശിപ്പിച്ചു

കാക്കനാട്: സാമൂഹ്യ വിരുദ്ധരുടെ ആക്രമണത്തിൽ കൃഷി നാശം. അമ്മൻകോവിൽ കുറുന്തോടത്ത് വീട്ടിൽ പ്രിൻസി‍ൻെറ തോട്ടത്തിലെ 20 വാഴകളാണ് നശിപ്പിച്ചത്. വിളവെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെയായിരുന്നു സംഭവം. വാഴക്കുലകൾ മോഷണം പോയിട്ടില്ല. വൈരാഗ്യം മൂലമാണ് കൃഷി നശിപ്പിച്ചതെന്നാണ് സൂചന. സംഭവത്തിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രിൻസ് തൃക്കാക്കര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഫോട്ടോ: തുതിയൂരിൽ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ച വാഴ കൃഷി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.