കളമശ്ശേരി: വിവിധ ആവശ്യങ്ങൾക്കായി നഗരസഭ ഓഫിസിലെത്തിയ പ്രായമായവരടക്കമുള്ളവർ കാത്തിരിക്കുമ്പോൾ അകത്ത് ജീവനക്കാരുടെ സംഘടന യോഗം. രാവിലെ പതിനൊന്നരയോടെ ഏലൂർ നഗരസഭയിൽ ആവശ്യങ്ങളുമായെത്തിയ പൊതുജനത്തെ പുറത്തിരുത്തിയാണ് ഉദ്യോഗസ്ഥരുടെ സംഘടനായോഗം. പുറമേ നിന്നെത്തിയ ഇടത് യൂനിയൻ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു യോഗം. ജനം കാത്തിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പ്രതിപക്ഷ കൗൺസിലർ പി.എം. അയ്യൂബ് ചോദ്യം ചെയ്തതോടെ തർക്കമായി. പിന്നാലെ യോഗം അവസാനിപ്പിച്ച ഉദ്യോഗസ്ഥർ ജോലിയിൽ പ്രവേശിക്കുകയായിരുന്നു. EC KALA 5 EL00R ഏലൂർ നഗരസഭ ഓഫിസിൽ ഉദ്യോഗസ്ഥർ യോഗം ചേരുന്നത് ചോദ്യം ചെയ്ത പ്രതിപക്ഷ കൗൺസിലറുമായി ഉദ്യോഗസ്ഥർ തർക്കിക്കുന്നു, പുറത്ത് വിവിധ ആവശ്യങ്ങൾക്കായെത്തിയവർ കാത്തിരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.