ബാങ്കിലെ അവിശ്വാസ പ്രമേയം; മണ്ഡലം പ്രസിഡന്‍റുമാർ രാജിവെച്ചു

കളമശ്ശേരി: യു.ഡി.എഫ് ഭരിക്കുന്ന കളമശ്ശേരി സർവിസ് സഹകരണ ബാങ്കിൽ അവിശ്വാസ പ്രമേയത്തിലൂടെ പ്രസിഡന്‍റ്​ പുറത്തായ സംഭവത്തിൽ മണ്ഡലം പ്രസിഡന്‍റുമാർ രാജിവെച്ചു. കളമശ്ശേരിയിലെ ഈസ്റ്റ്, വെസ്റ്റ് മണ്ഡലം പ്രസിഡന്‍റുമാരായ എം.എ. വഹാബ്, മുഹമ്മദുകുഞ്ഞ് വെള്ളക്കൽ എന്നിവരാണ് രാജി സമർപ്പിച്ചത്. പ്രസിഡന്‍റുമാരിൽനിന്ന്​ ഡി.സി.സി നേതൃത്വം രാജി എഴുതി വാങ്ങിച്ചതായാണ് ആക്ഷേപം. യു.ഡി.എഫ് ഭരിക്കുന്ന സഹകരണ ബാങ്കിൽ ഒരുവിഭാഗം ബോർഡ് അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ ബാങ്ക് പ്രസിഡന്‍റ്​ ടി.കെ. കുട്ടി പുറത്ത് പോയിരുന്നു. ഇതിനെതിരെ ഭരണകക്ഷിയിലെ മൂന്നുപേരെ കോൺഗ്രസിൽനിന്ന്​ പുറത്താക്കുകയും രണ്ടുപേർക്ക് കാരണം ബോധിപ്പിക്കാൻ ആവശ്യപ്പെട്ട് കത്തും നൽകിയിരിക്കുകയാണ്. ഇതിനിടെയാണ് മണ്ഡലം പ്രസിഡന്‍റുമാരുടെ രാജി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.