വൈപ്പിന്‍: ഫിറ്റ്നസ് കാലാവധി കഴിഞ്ഞ് വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കായി സർവിസ് നിർത്തിയ റോ-റോ ജങ്കാറുകളിലൊന്നായ സേതുസാഗര്‍-2 ഇപ്പോഴും കടവില്‍ തന്നെ. ഇത് അറ്റകുറ്റപ്പണികള്‍ക്കായി ഷിപ്പിയാര്‍ഡിലേക്ക് മാറ്റാന്‍ ഉത്തരവാദിത്തപ്പെട്ട കൊച്ചിന്‍ കോര്‍പറേഷനോ കിന്‍കോ അധികൃതരോ തയാറാകാത്തതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. ഒരു ജങ്കാര്‍ സര്‍വിസ് നിലച്ചതോടെ ഫോര്‍ട്ട്കൊച്ചി-വൈപ്പിന്‍ റൂട്ടില്‍ യാത്രാദുരിതം പതിന്മടങ്ങായി. സ്‌കൂള്‍ കോളജുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെ യാത്ര ദുരിതം വര്‍ധിച്ചു. ജനുവരി 30ന് ആണ് മാറ്റിക്കെട്ടിയത്. അതിനുശേഷം ഒരു ജങ്കാര്‍ മാത്രമേ സര്‍വിസ് നടത്തുന്നുള്ളൂ. ജങ്കാറിനു പകരം യാത്രക്കാര്‍ക്കായി ഒരു ഫെറിബോട്ട് സര്‍വിസ് നടത്തുന്നുണ്ടെങ്കിലും വാഹനങ്ങളുടെ നീണ്ട നിരതന്നെ ജെട്ടിയില്‍ കാണാനാകും. ദിവസവും മറുകരപറ്റാന്‍ നൂറുകണക്കിന് വാഹനങ്ങളാണ് ജെട്ടിയില്‍ കാത്തുകിടക്കുന്നത്. യാത്രക്കാരുടെ തിരക്കും ഇരട്ടിയാണ്. മാറ്റിയിട്ടിരിക്കുന്ന ജങ്കാര്‍ യാര്‍ഡിലെത്തിച്ചു കഴിഞ്ഞാല്‍ പണികള്‍ തീര്‍ക്കാന്‍ ഒന്നരമാസത്തിലേറെ സമയമെടുക്കും. ശേഷം ഫിറ്റ്‌നസ്‌കൂടി നേടിയാലെ സര്‍വിസ് നടത്താനാകൂ. Jankarഅറ്റകുറ്റപ്പണികള്‍ക്കായി മാറ്റിയിട്ടിരിക്കുന്ന സേതുസാഗര്‍-2 റോ-റോ ജങ്കാര്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.