മാലമോഷണം ചെറുത്ത പെണ്‍കുട്ടിയെ ആക്രമിച്ചയാള്‍ പിടിയില്‍

വൈപ്പിന്‍: മാല പൊട്ടിക്കാനുള്ള ശ്രമം തടഞ്ഞ പെണ്‍കുട്ടിയെ ആക്രമിച്ചയാള്‍ പിടിയില്‍. ഗോശ്രീ ഭാഗത്ത് താമസിക്കുന്ന ഫോര്‍ട്ട്കൊച്ചി വെളി അറക്കല്‍ വീട്ടില്‍ മനു മാര്‍ട്ടിനെയാണ് (25) ഞാറക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 17ന് രാവിലെ ഒമ്പതരയോടെ എടവനക്കാട് ഭാഗത്ത് മാല പൊട്ടിക്കാന്‍ ശ്രമിക്കുന്നത് തടഞ്ഞ പെണ്‍കുട്ടിയെ ഹെല്‍മറ്റ്കൊണ്ട് തലക്കടിച്ച്​ ഇയാള്‍ കടന്നുകളഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയതിന് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുകെയാണ് ഈ സംഭവം. ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ മുനമ്പം ഡിവൈ.എസ്.പി എസ്. ബിനു, ഇന്‍സ്‌പെക്ടര്‍മാരായ രാജന്‍ കെ. അരമന, കെ.എല്‍. യേശുദാസ്, വി. ജയകുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ എ.കെ. സുധീര്‍, വി.ജെ. ഡിപിന്‍ എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.