ദേശീയ നേതൃത്വത്തിന്‍റെ തീരുമാനത്തിനൊപ്പംനിൽക്കും -ഐ.എൻ.എൽ ജില്ല കമ്മിറ്റി

കൊച്ചി: ദേശീയ നേതൃത്വത്തി‍ൻെറ തീരുമാനത്തിനൊപ്പം നിൽക്കുമെന്ന് ഐ.എൻ.എൽ ജില്ല സെക്രട്ടറി കെ.എം.എ. ജലീലും എൻ.എ. മുഹമ്മദ് നജീബും പ്രസ്താവനയിൽ അറിയിച്ചു. ദേശീയ നേതൃത്വം കഴിഞ്ഞ ദിവസം എടുത്ത തീരുമാനം അനിവാര്യമായിരുന്നു. ജില്ലയിലെ മുഴുവൻ നേതാക്കളും പ്രവർത്തകരും ആ തീരുമാനത്തോടൊപ്പമാണ്. എൽ.ഡി.എഫിന് തുടർഭരണം ലഭിച്ച സാഹചര്യത്തിൽ പാർട്ടിക്ക് ലഭിച്ച ബോർഡ്, കോർപറേഷൻ സ്ഥാനങ്ങളിലേക്ക് ആളുകളെ നിശ്ചയിക്കുന്നതിന് സംസ്ഥാന കമ്മിറ്റി വിളിച്ചുചേർക്കേണ്ടതുണ്ട്. 2021 ജൂലൈ 23ന് എറണാകുളത്തുണ്ടായ അനിഷ്ട സംഭവങ്ങളുടെ പേരിൽ നടപടിക്ക് വിധേയരായ ഏതാനും പേരാണ് സംസ്ഥാന പ്രസിഡൻറിന് പിന്തുണയുമായി രംഗത്തുവന്നിട്ടുള്ളത്. ഈ വിഷയവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച എറണാകുളത്ത് ചേർന്ന ജില്ല കമ്മിറ്റിയിൽ 14 മണ്ഡലം ഭാരവാഹികളും പോഷക സംഘടനകളുടെ ജില്ല ഭാരവാഹികളും പങ്കെടുത്തെന്നും പ്രസ്താവനയിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.