പിക്​അപ്​ വാനിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

അടൂർ: എം.സി റോഡിൽ മിത്രപുരം ജങ്ഷനിൽ പിക്​അപ്​ വാൻ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഏനാത്ത് ദേശക്കല്ലുംമൂട് കൊച്ചുതുണ്ടിൽ വീട്ടിൽ സജിയാണ്​ (42) മരിച്ചത്. ഞായറാഴ്ച രാത്രി 8.30നായിരുന്നു അപകടം. പിക്​അപ്​ ഇടിച്ചതിനെത്തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് അതുവഴി വന്ന മറ്റൊരു ബൈക്കിലിടിച്ച് ആ ബൈക്കിൽ സഞ്ചരിച്ച രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇടിച്ച വാഹനം നിർത്താതെപോയി. വാഹനം സംബന്ധിച്ച് വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.