ആയുർവേദ നേത്രചികിത്സ ലോകം മുഴുവൻ വ്യാപിപ്പിക്കണം -റയ്​ല ഒഡിങ്​ഗ

കൂത്താട്ടുകുളം: ത‍ൻെറ മകൾക്ക്​ കാഴ്ച തിരിച്ചുനൽകിയ ആയുർവേദ ചികിത്സ ലോകം മുഴുവൻ വ്യാപിപ്പിക്കുന്നതിന്​ ശ്രമം ഉണ്ടാവണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെടുമെന്ന് കെനിയൻ മുൻ പ്രധാനമന്ത്രി റയ്​ല ഒഡിങ്​ഗ പറഞ്ഞു. ശ്രീധരീയം നെല്യക്കാട്ട് മനയിൽ നൽകിയ അത്താഴവിരുന്നിൽ മകൾക്കുണ്ടായ ദുരിതം അദ്ദേഹം വിവരിച്ചു. താനും കുടുംബവും ആയുർവേദത്തിനോടും ശ്രീധരീയത്തിനോടും കടപ്പെട്ടിരിക്കുമെന്ന്​ തുടർന്ന് സംസാരിച്ച മകൾ റോസ്‌മേരി ഒഡിങ്​ഗ പറഞ്ഞു. 2019ലാണ് ആയുർവേദ നേത്രചികിത്സയെക്കുറിച്ച് കേട്ടറിഞ്ഞ്​ ശ്രീധരീയത്തിൽ എത്തുന്നത്. ശ്രീധരീയം ചീഫ് ഫിസിഷ്യൻ ഡോ. നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിലെ സംഘമാണ് റോസ്‌മേരിക്ക് ചികിത്സ നൽകിയിരുന്നത്. ചികിത്സ ആരംഭിച്ച് നാലുമാസത്തിനകംതന്നെ റോസ്‌മേരിക്ക് കാഴ്ച തിരികെ ലഭിച്ചിരുന്നു. തുടർചികിത്സക്ക്​ വേണ്ടിയാണ്​ ഇപ്പോൾ എത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.