ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

കോട്ടയം: ബൈക്കപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചു. വൈക്കം ചെമ്മനാകരി കിഴക്കേപാതിത്തറ മധുസൂദനന്‍റെ മകൻ വിഷ്ണുവാണ് (29) മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച വൈക്കം പിതൃകുന്നത്തായിരുന്നു അപകടം. വിഷ്ണു സഞ്ചരിച്ചിരുന്ന ബൈക്കിൽ ഒരു യുവതി സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഇടിക്കുകയായിരുന്നു. തലക്ക്​ പരിക്കേറ്റ വിഷ്ണുവിനെ വൈക്കം ഗവ. ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ്​ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. മെഡിക്കൽ കോളജ്​ ട്രോമാ കെയർ യൂനിറ്റിൽ കഴിഞ്ഞ വിഷ്ണു വെള്ളിയാഴ്ച വൈകീട്ട് 6.30ന്​ മരിച്ചു. മാതാവ്: കുമാരി. സഹോദരൻ: ജിഷ്ണു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. പടം: KTD Vishnu 29 ktm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.