അശമന്നൂര്‍ പഞ്ചായത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷം

പെരുമ്പാവൂര്‍: അശമന്നൂര്‍ പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. പൂമല, ഏക്കുന്നം, നൂലേലി ഭാഗങ്ങളിലാണ് രൂക്ഷമായത്​. ജല അതോറിറ്റിയുടെ കുടിവെള്ള വിതരണ സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതാണ് കാരണം. ഷിഫ്റ്റ് സമ്പ്രദായത്തിലാണ് പമ്പിങ് നടക്കുന്നത്. പമ്പിങ് ഷിഫ്റ്റ് വര്‍ധിപ്പിച്ച് ഉയര്‍ന്ന പ്രദേശങ്ങളില്‍ കുടിവെള്ളം എത്തിക്കുന്നതിന് ഉത്തരവാദപ്പെട്ടവര്‍ അലംഭാവം കാണിക്കുകയാണെന്ന് കോണ്‍ഗ്രസ് അശമന്നൂര്‍ മണ്ഡലം പ്രസിഡന്‍റ്​ ബിനോയ് ചെമ്പകശേരി ആരോപിച്ചു. പരിഹാരം കാണാന്‍ പഞ്ചായത്ത് ഭരണസമിതി തയാറായില്ലെങ്കില്‍ പ്രക്ഷോഭങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.