ഫോട്ടോകൾ അനാച്ഛാദനം ചെയ്തു

കോതമംഗലം: സി.പി.ഐ കോതമംഗലം മണ്ഡലം സെക്രട്ടറി എ.ആർ. വിനയൻ, മുൻ നെല്ലിക്കുഴി ലോക്കൽ സെക്രട്ടറി കെ.പി. അലിയാർ എന്നിവരുടെ ഫോട്ടോകൾ നെല്ലിക്കുഴി ലോക്കൽ കമ്മിറ്റി ഓഫിസിൽ അനാച്ഛാദനം ചെയ്തു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അനാച്ഛാദനം നിർവഹിച്ചു. എ.ഐ.വൈ.എഫ് ജില്ല പ്രസിഡന്റ് പി.കെ. രാജേഷ് അധ്യക്ഷത വഹിച്ചു. ആന്റണി ജോൺ എം. എൽ.എ, ജില്ല പഞ്ചായത്ത്​ അംഗം റഷീദ സലീം, നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് പി.എം. മജീദ്, സി.പി.ഐ ജില്ല അസിസ്റ്റന്റ് സെക്രട്ടറി ഇ.കെ. ശിവൻ, ജില്ല കൗൺസിൽ അംഗം എം.കെ. രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.