ക്രോസ് എക്സാമിനേഷൻ ഡിബേറ്റ് സംഘടിപ്പിച്ചു

കാലടി: സ്പീക്കീങ്​ ഫോർ ജസ്റ്റീസി‍ൻെറ നേതൃത്വത്തിൽ ക്രോസ്​ എക്സാമിനേഷൻ ഡിബേറ്റ് സംഘടിപ്പിച്ചു. നിയമപഠന വിദ്യാർഥിനിയും എഴുത്തുകാരിയുമായ ആയിഷ ഫൗസിയായിരുന്നു സംഘാടക. പതിനെട്ടോളം ലോ കോളജുകളിൽനിന്ന്​ വിദ്യാർഥികൾ പങ്കെടുത്ത മത്സരത്തിൽ രാഹുൽ ഈശ്വറായിരുന്നു വിധികർത്താവ്. തൃശൂർ നിയമ കലാലയത്തിലെ വിദ്യാർഥിയായ എസ്. രോഹിതാണ്​ വിജയി. അഭിഭാഷകനായ ശാസ്തമംഗലം അജിത് കുമാർ മുഖ്യാതിഥിയായി. തെരേസ് ജിമ്മി, പി.ജെ. അഞ്ജന എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.