വീട്ടിനുള്ളിൽ അഴുകിയനിലയിൽ വയോധികയുടെ മൃതദേഹം

അമ്പലപ്പുഴ: പുന്നപ്രയിൽ കണ്ടെത്തി. പുന്നപ്ര തെക്ക് പഞ്ചായത്ത് 13ാം വാർഡ് പുതുവൽവെളി (ആഞ്ഞിലിപ്പറമ്പ്) വത്സലയുടെ (62) മൃതദേഹമാണ് കണ്ടെത്തിയത്. വത്സലയും സഹോദരി വിമലയുമാണ് വീട്ടിൽ ഒരുമിച്ച് താമസിച്ചിരുന്നത്. അയൽവാസികളുമായി ഇവർക്ക് തീരെ അടുപ്പമില്ലായിരുന്നു. വീട്ടില്‍നിന്ന് ദുര്‍ഗന്ധം ഉണ്ടായതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഇവരുടെ സഹോദരൻ മുരളിയെ വിവരമറിച്ചു. നാട്ടിൽ നിരവധി വ്യവസായം നടത്തി സാമ്പത്തികബാധ്യത വന്ന മുരളി ഒരു ആശ്രമത്തിലാണ് ഇപ്പോഴുള്ളത്. വെള്ളിയാഴ്ച അർധരാത്രിയോടെ മുരളിയെത്തി കതക്​ തുറന്നതോടെയാണ് വത്സല മരിച്ചുകിടക്കുന്നത് കണ്ടത്. തുടർന്ന് പുന്നപ്ര പൊലീസിൽ വിവരമറിയിച്ചു. ശനിയാഴ്ച പുലർച്ചവരെ പൊലീസ് മൃതദേഹത്തിന് കാവലിരുന്നു. തുടര്‍ന്നാണ് നിയമനടപടികള്‍ സ്വീകരിച്ച് മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.