പോക്‌സോ കേസ് പ്രതി മരിച്ചനിലയിൽ

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസി​ലെ പ്രതിയെ മരിച്ചനിലയിൽ കണ്ടെത്തി. മണർകാട് മാലം ചെറുകരയിൽ അനന്ദു സി. മധുവാണ്​ (23) മരിച്ചത്​. പെൺകുട്ടിയെ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങളും വിഡിയോയും പകർത്തുകയും ചെയ്ത കേസിൽ ഡിസംബറിലാണ് അനന്ദുവിനെ ചിങ്ങവനം പൊലീസ്​ അറസ്റ്റ്​ ചെയ്തത്​. റിമാൻഡിലായ അനന്ദു മൂന്നുദിവസം മുമ്പാണ്​ ജാമ്യത്തിലിറങ്ങിയത്. വ്യാഴാഴ്ച വൈകീട്ട് നാലോടെ മുറിക്കുള്ളിൽ കയറിയ അനന്ദുവിനെ ഏറെനേരം കഴിഞ്ഞിട്ടും കാണാതായതോടെ ബന്ധുക്കൾ വാതിൽ പൊളിച്ച് അകത്തുകയറിയപ്പോൾ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.