പുനർഗേഹം: വൈപ്പിനിൽ പത്താമത്തെ വീടൊരുങ്ങി 

വൈപ്പിൻ: പുനർഗേഹം പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിൽ പത്താമത്തെ വീടൊരുങ്ങി. നായരമ്പലം പള്ളിപ്പറമ്പിൽ അബ്‌സലമിന് എടവനക്കാട് പഞ്ചായത്തിൽ നിർമിച്ച വീടിന്റെ ആധാരം കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ കൈമാറി. പത്തുലക്ഷം രൂപയാണ് പദ്ധതിയിൽ അനുവദിച്ചത്. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടർ കെ. നൗഷർഖാൻ ആമുഖ പ്രഭാഷണം നടത്തി. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. സാജിത്ത് അധ്യക്ഷത വഹിച്ചു. ഫിഷറീസ് ജൂനിയർ സൂപ്രണ്ട് പി. സന്ദീപ്, എ.എഫ്. ഇ.ഒ മാരായ സീതാലക്ഷ്‍മി, കെ.ഡി. രമ്യ എന്നിവർ സംസാരിച്ചു. Punargeham പുനർഗേഹം പദ്ധതിയിൽ നിർമിച്ച പത്താമത്തെ വീടിന്റെ ആധാരം കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ നായരമ്പലം പള്ളിപ്പറമ്പിൽ അബ്‌സലമിന് കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.