ഓട്ടോ തൊഴിലാളി സമരം

കൊച്ചി: കേന്ദ്രസർക്കാർ അവതരിപ്പിച്ച ബജറ്റിലെ പെട്രോളിന്‍റെയും ഡീസലിന്‍റെയും അധിക നികുതി പിൻവലിക്കുക, ഇൻഷുറൻസ് പ്രീമിയം വർധന ഒഴിവാക്കുക തുടങ്ങിയ ആവശ്യം ഉന്നയിച്ച് ഓട്ടോറിക്ഷ ഡ്രൈവേഴ്സ് അസോസിയേഷൻ തൃക്കാക്കര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി. സി.ഐ.ടി.യു ഏരിയ പ്രസിഡന്‍റ് എ.എൻ. സന്തോഷ് ഉദ്ഘാടനം ചെയ്തു. ഇ.പി. സുരേഷ് അധ്യക്ഷത വഹിച്ചു. കെ.എ. നജീബ്, ഒ.പി. ശിവദാസ്, എം.ആർ. രാമചന്ദ്രൻ, സി.ജി. സോമൻ, സലിം സി. വാസു തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ EC auto ഓട്ടോറിക്ഷ ഡ്രൈവേഴ്സ് അസോസിയേഷൻ തൃക്കാക്കര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സായാഹ്ന ധർണ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.