കടയിരിപ്പ് ഗവ. ആശുപത്രിയിൽ ആംബുലൻസ്

കോലഞ്ചേരി: വടവുകോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ കടയിരിപ്പ് സാമൂഹികാരോഗ്യകേന്ദ്രത്തിൽ ആധുനിക സൗകര്യങ്ങളുള്ള ആംബുലൻസ് സേവനം ആരംഭിച്ചു. പി.വി. ശ്രീനിജിൻ എം.എൽ.എ മുഖ്യാതിഥിയായി. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. അശോകൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അനു അച്ചു, ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപക്, സ്ഥിരം സമിതി അധ്യക്ഷരായ ജൂബിൾ ജോർജ്, ടി.ആർ. വിശ്വപ്പൻ, രാജമ്മ രാജൻ, മെഡിക്കൽ ഓഫിസർ ഡോ. അനീഷ് ബേബി, മുൻ ഡ്രഗ് കൺട്രോളർ ഡോ. സതീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.