പെൺകുട്ടി കുളിക്കുന്നത് മൊബൈൽ ഫോണിൽ പകർത്തിയ യുവാവ് പിടിയിൽ

ചെങ്ങമനാട്: പെൺകുട്ടി വീടിനകത്തെ കുളിമുറിയിൽ കുളിക്കുന്നത് മൊബൈൽ ഫോണിൽ പകർത്തിയ യുവാവ് അറസ്റ്റിൽ. കുന്നിശ്ശേരി സ്വദേശി അരുണിനെയാണ് (23) ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഫ്ലാഷ് മിന്നുന്നത് കണ്ടതോടെ ഭീതിയിലായ പെൺകുട്ടി നിലവിളിച്ചു. അപ്പോഴേക്കും പ്രതി ഓടിരക്ഷപ്പെട്ടു. സംഭവത്തിന് ശേഷം നാട്ടുകാർ മറ്റ് പലരെയും സംശയിച്ചു. അതിനിടെയാണ് പൊലീസ് നാടകീയമായി പ്രതിയെ പിടികൂടിയത്. എസ്.എച്ച്.ഒ എസ്.എം.പ്രദീപ്കുമാർ, എസ്. ഐമാരായ പി.ജെ. കുര്യാക്കോസ്, പി.ബി. ഷാജി, എ.എസ്.ഐമാരായ എ.ബി. സിനുമോൻ, രാജേഷ്​ കുമാർ, സി.പി.ഒ കെ.പി.സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മൊബൈൽ ഫോൺ പൊലീസ് കണ്ടെടുത്തു. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ER ANKA 2 PRETHI പ്രതി അരുൺ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.