മലയാറ്റൂര്‍-നീലീശ്വരം ഗ്രാമപഞ്ചായത്തില്‍ കുടിവെള്ളക്ഷാമം

മലയാറ്റൂര്‍: രൂക്ഷം. നെല്ല്, വാഴ, ജാതി, മരച്ചീനി, പച്ചക്കറികള്‍ തുടങ്ങിയവ ഉണങ്ങിത്തുടങ്ങി. ഇറിഗേഷന്‍ പമ്പുസെറ്റുകള്‍ കൃത്യമായി പ്രവര്‍ത്തിക്കാത്തതാണ് കാരണമെന്ന് കര്‍ഷകര്‍ പറയുന്നു. നീലീശ്വരം ഇറിഗേഷന്‍ നമ്പര്‍ ഒന്ന്, രണ്ട് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് എട്ട് മണിക്കൂര്‍ മാത്രമാണ്. അത് മുഴുവന്‍ സമയവും പ്രവര്‍ത്തിപ്പിക്കണം. മലയോട് ചേര്‍ന്ന പ്രദേശങ്ങളിലാണ് കൂടുതല്‍ ജലക്ഷാമം അനുഭവപ്പെടുന്നത്. 2005-15 വരെ ജോസ് തെറ്റയില്‍ എം.എല്‍.എയായിരുന്ന കാലത്ത് നടപ്പാക്കിയ ജലസേചന പദ്ധതികള്‍ പിന്നീട് വന്ന എം.എല്‍.എയും മലയാറ്റൂര്‍ പഞ്ചായത്ത് ഭരണസമിതിയും ചേര്‍ന്ന് അട്ടിമറിച്ചതായി കര്‍ഷകസംഘം മലയാറ്റൂര്‍ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും വേണ്ട നടപടി സ്വീകരിക്കണമെന്ന് കര്‍ഷകസംഘം മലയാറ്റൂര്‍ പഞ്ചായത്ത് ഭാരവാഹികളായ കെ.ജെ. ബോബന്‍, ജി. ഉദയകുമാര്‍ എന്നിവര്‍ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.