കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം

പള്ളിക്കര: ജെ.സി.ഐ പള്ളിക്കരയുടെ നേതൃത്വത്തില്‍ മോറക്കാല ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ കോവിഡ് പ്രതിരോധ സാമഗ്രികള്‍ വിതരണം ചെയ്തു. സോണ്‍ വൈസ് പ്രസിഡന്റ് ജെ.സി. മിലന്‍ വി.മാത്യു ഉപകരണ കൈമാറ്റ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പള്ളിക്കര ജെ.സി.ഐ പ്രസിഡന്റ് കെ.എച്ച്. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ പി.വി. ജേക്കബ്, പ്രധാനാധ്യാപകൻ ജോസ് മാത്യു, അധ്യാപകരായ റെജി വര്‍ഗീസ്, ആശ, സോണ്‍ കോഓഡിനേറ്റര്‍ സെനറ്റര്‍ ലിജു ടി.സാജു തുടങ്ങിയവര്‍ സംസാരിച്ചു. പടം. പള്ളിക്കര ജെ.സി.ഐയുടെ നേതൃത്വത്തില്‍ മോറക്കാല ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കോവിഡ് പ്രതിരോധ സാമഗ്രികള്‍ ജെ.സി. മിലന്‍ മാത്യു കൈമാറുന്നു (em palli 2 j.c.i

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.