വിദേശമദ്യം കൈവശംവെച്ചയാൾ അറസ്​റ്റൽ

കോതമംഗലം: അനുവദനീയമായതിൽ കൂടുതൽ അളവിൽ വിദേശമദ്യം കൈവശംവെച്ചയാളെ അറസ്റ്റ് ചെയ്തു. വടാട്ടുപാറ പുറ്റനൽ വീട്ടിൽ ജോയിയെയാണ് (60) എക്സൈസ് പ്രിവന്‍റിവ് ഓഫിസർ കെ.എ. നിയാസും പാർട്ടിയും പിടികൂടിയത്. എട്ടുലിറ്റർ മദ്യം കണ്ടെത്തി. പ്രവന്‍റിവ് ഓഫിസർ എ.ഇ. സിദ്ദീഖ്, സിവിൽ എക്സൈസ് ഓഫിസർമാരായ വി.എൽ. ജിമ്മി, പി.എസ്. സുനിൽ, കെ.സി. എൽദോ, ടി.കെ. അനൂപ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.