ആലുവ: നിയോജക മണ്ഡലത്തിൽ കാലവർഷക്കെടുതിയിൽ തകർന്ന റോഡുകളുടെ പുനരുദ്ധാരണത്തിനായി 74.8 ലക്ഷം രൂപ അനുവദിച്ചതായി അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു. റവന്യൂ മന്ത്രി കെ.രാജന് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആലുവ നഗരസഭ 18-ാം വാർഡ് ആസാദ് റോഡിന് അഞ്ച് ലക്ഷം, 22-ാം വാർഡ് കല്ല് കടവ് സൈഡ് അശോക് ലെയ്ൻ റോഡിന് മൂന്ന് ലക്ഷം, ഏഴാം വാർഡ് ബിപിൻ സ്റ്റോഴ്സിന് മുൻവശത്തെ റോഡിനും പറവൂർ കവല ഷാഡി ലെയ്ൻ റോഡിനും രണ്ട് ലക്ഷം, ചൂർണ്ണിക്കര പഞ്ചായത്ത് ഒന്നാം വാർഡ് ഉള്ളിയന്നൂർ കടത്ത് റോഡ് ബൈ ലൈൻ റോഡിന് 7.10 ലക്ഷം, 16-ാം വാർഡ് ഐരാർ റോഡിന് അഞ്ചു ലക്ഷം, നെടുമ്പാശ്ശേരി പഞ്ചായത്ത് 10-ാം വാർഡ് എയർപോർട്ട് തുരുത്ത് കനാൽ റോഡിന് അഞ്ചുലക്ഷം, 17-ാംവാർഡ് കുന്നശ്ശേരി റോഡിന് ആറുലക്ഷം, പെങ്ങമനാട് പഞ്ചായത്ത് 13-ാം വാർഡ് പുതുവാൻകുന്ന് റോഡിന് 3.20 ലക്ഷം, 18-ാം വാർഡ് ചെറുപറമ്പ് റോഡിന് 2.5 ലക്ഷം, വാർഡ് അഞ്ച് കപ്പേളപ്പടി റോഡിന് 4.50 ലക്ഷം, കാഞ്ഞൂർ പഞ്ചായത്ത് 13-ാം വാർഡ് വെണ്മണി റോഡിന് അഞ്ചുലക്ഷം, ഒമ്പതാം വാർഡ് ഈഴാത്തിക്കടവ് റോഡിന് 40 ലക്ഷം, മൂന്നാം വാർഡ് പയ്യപ്പിള്ളി റോഡിന് 30 ലക്ഷം, ശീമൂലനഗരം എട്ടാം വാർഡ് പാറത്തെ സബ് റോഡ് പാററ്റ് ലിങ്ക് റോഡിന് അഞ്ചുലക്ഷം, 10-ാം വാർഡ് തട്ടാൻപടി കോളനി റോഡിന് അഞ്ചുലക്ഷം, എടത്തല പഞ്ചായത്ത് ഏഴാം ജി.സി.ഡി.എ കെ.കെ നഗർ റോഡിന് അഞ്ചുലക്ഷം, 12-ാം വാർഡ് വള്ളാനി കടുവൻകുഴി റോഡിന് അഞ്ചുലക്ഷവും അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.