ധര്‍ണ നടത്തി

പെരുമ്പാവൂര്‍: കൂവപ്പടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവക്കണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫിസിനുമുന്നില്‍ . പഞ്ചായത്തിലെ 11ാം വാര്‍ഡിലെ പുതുച്ചിറയില്‍നിന്ന്​ നീക്കംചെയ്ത മണ്ണ് ലേലം ചെയ്യണമെന്ന കമ്മിറ്റി തീരുമാനം നിലനില്‍ക്കെ വൈസ് പ്രസിഡന്റ് ബേബി തോപ്പിലാന്റെ സ്ഥലത്ത് നിഷേപിച്ചതിലാണ് പ്രതിഷേധം. സി.പി.എം പെരുമ്പാവൂര്‍ ഏരിയ കമ്മിറ്റി സെക്രട്ടറി സി.എം. അബ്ദുല്‍കരീം ഉദ്ഘാടനം ചെയ്തു. കൂവപ്പടി എല്‍.സി സെക്രട്ടറി ഒ.ഡി. അനില്‍, വി.എം. ഷാജി, എം.വി. സെബാസ്റ്റ്യന്‍, സി.വി. ഡെന്നി, എന്‍. കരുണാകരന്‍, പി. ശിവന്‍, എം.വി. സാജു, സാംസണ്‍ ജേക്കബ്, പ്രിന്‍സ് ആന്റണി, എം. നവ്യ, ബിന്ദു ക്യഷ്ണകുമാര്‍, രമ്യ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.