അജ്ഞാത ജന്തു വളർത്തുജീവികളെ കൊന്നുതിന്നുന്നു

മലയാറ്റൂർ: നീലീശ്വരം കെ.എസ്.ഇ.ബി നഗറിൽ വീടുകളിൽ വളർത്തുന്ന ആട്, കോഴി തുടങ്ങിയ വളർത്തുജീവികളെ അജ്ഞാത ജന്തു രാത്രിയിൽ ആക്രമിച്ച് കൊന്നുതിന്നുന്നതായി പരാതി. സംഭവത്തെ തുടർന്ന് പ്രദേശവാസികൾ ഭീതിയിലാണ്. പൗലോസ് പറപ്പിള്ളിയുടെ ഒരു ആടിനെയും മേരി പനഞ്ചിയ്ക്കലിന്‍റെ ഒരു ആടിനെയും, കോഴികളേളെയും ഉൾപ്പെടെ നിരവധി വളർത്തുമൃഗങ്ങളെയാണ് കൊന്നുതിന്നത്. പുലർച്ച പ്രഭാതസവാരിക്ക് പോകുന്നവർ പലരും ഭയംമൂലം നടത്തം നിറുത്തി. വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത് നീർനായയാണ് വളർത്തുജീവികളെ കൊല്ലുന്നത് എന്നാണ്. അധികൃതർ സ്ഥലം സന്ദർശിച്ച് ആളുകളുടെ ആശങ്ക അകറ്റാൻ ശ്രമിക്കണമെന്ന് വിവിധ റെസിഡന്‍റ്​സ്​ അസോ. ഭാരവാഹികൾ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.