ടിപ്പർ ബൈക്കിലിടിച്ച് മധ്യവയസ്‌കൻ മരിച്ചു

കോട്ടയം: . ഒരാൾക്ക് പരിക്കേറ്റു. മല്ലപ്പള്ളി ആനിക്കാട് നൂറുമുറിയിൽ വീട്ടിൽ വർഗീസ് എബ്രഹാമാണ്​ (കുഞ്ഞുമോൻ -50) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഞാലിയാകുഴിയിൽ ബാർബർ ഷോപ് നടത്തുന്ന കുറുമ്പനാടം വാണിയപറമ്പിൽ വി.കെ. അജീഷ് കുമാറിന്​​ പരിക്കേറ്റു. ബുധനാഴ്ച ഉച്ചക്ക്​ 1.30ഓടെ തൃക്കോതമംഗലം സ്‌കൂൾ ജങ്​ഷനിലായിരുന്നു സംഭവം. വർഗീസും അജീഷും ബൈക്കിൽ പുതുപ്പള്ളി ഭാഗത്തുനിന്ന്​ ഞാലിയകുഴി ഭാഗത്തേക്ക്​ പോകുന്നതിനിടെ ഓവർടേക് ചെയ്‌തെത്തിയ ലോറി ഇവരുടെ ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വർഗീസിനെ രക്ഷിക്കാനായില്ല. ടിപ്പർ ഡ്രൈവർ രാജേഷ് കുമാറിനെതിരെ വാകത്താനം പൊലീസ് കേസെടുത്തു. മറ്റൊരു ടിപ്പറിനെ മറികടക്കുന്നതിനിടെയാണ്​ അപകടം. കോട്ടയം മെഡിക്കല്‍ കോളജിനു സമീപത്തെ മെഡിക്കല്‍ സ്‌റ്റോർ ജീവനക്കാരനായിരുന്നു വര്‍ഗീസ്. ഭാര്യ: കൊല്ലറക്കുഴി കുടുംബാംഗം ബീന മാത്യു. മകള്‍: ജെസ്ലിന്‍. സംസ്‌കാരം പിന്നീട്. ktd Varghese -50

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.