ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

അങ്കമാലി: എം.ഇ.എസ് ടി.ഒ അബ്ദുല്ല മെമ്മോറിയൽ കോളജ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗം ജില്ല സാമൂഹികനീതി വകുപ്പും ഫോർട്ട്കൊച്ചി മെയിന്റനൻസ് ട്രൈബ്യൂണലുമായി സഹകരിച്ച് ഓൺലൈൻ ബോധവത്​കരണ ക്ലാസ് സംഘടിപ്പിച്ചു. ഫോർട്ട്കൊച്ചി സബ് കലക്ടർ വിഷ്ണുരാജ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. കെ. ഷാജി അധ്യക്ഷത വഹിച്ചു. ജില്ല സാമൂഹിക നീതി ഓഫിസർ വി.എസ്. ഷംനാദ് സന്ദേശം നൽകി. കൊച്ചി ലീഗൽ സർവിസ് അതോറിറ്റിയിലെ ഹനീസ് മനക്കലും ആഷ്​ലി ജേക്കബും ക്ലാസെടുത്തു. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗം മേധാവി റസീന മോൾ, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ പി.കെ. ജിതിൻകുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.