യങ് പ്രഫഷനലിന്റെ ഒഴിവ്

കൊച്ചി: ഇന്ത്യൻ സമുദ്രത്തിലെ ചൂരയുടെ ജനിതകപഠനവുമായി ബന്ധപ്പെട്ട ഗവേഷണ പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ യങ് പ്രഫഷനലിനെ നിയമിക്കുന്നതിന് സി.എം.എഫ്.ആർ.ഐ അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം 25,000 രൂപ. ജനിറ്റിക്‌സ്, ബയോടെക്‌നോളജി, ഫിഷറീസ്, മറൈൻ ബയോളജി, ലൈഫ് സയൻസ് എന്നിവയിലേതിലെങ്കിലുമുള്ള ബിരുദവും ഫിഷ് ജനിറ്റിക്സ്, ബയോടെക്‌നോളജി മേഖലകളിൽ ലബോറട്ടറി പരിചയവുമാണ് അടിസ്ഥാന യോഗ്യത. ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സ്കാൻ ചെയ്ത സർട്ടിഫിക്കറ്റുകളുടെ കോപ്പിയും mbtdcmfri1@gmail.com ഇ-മെയിലിൽ ഫെബ്രുവരി 19ന് മുമ്പ്​ അയക്കണം. അപേക്ഷകരിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്നവരെ മാത്രം ഓൺലൈൻ ഇന്റർവ്യൂവിന് വിളിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.cmfri.org.in.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.