ഹിജാബ് നിരോധനം പൗരാവകാശ ലംഘനം -എം.ജെ.സി

ആലുവ: കർണാടകയിൽ ഹിജാബ് നിരോധനം നടപ്പാക്കിയത് പൗരാവകാശ ലംഘനവും ഭരണഘടനാവിരുദ്ധവുമാണെന്ന് മഹല്ല് ജമാഅത്ത് കൗൺസിൽ. നിരോധനം പിൻവലിക്കണമെന്ന് ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. അഖിലേന്ത്യ കോഓഡിനേറ്റർ ഡോ. ഉവൈസ് സൈനുല്ലാബ്​ദീൻ ഉദ്ഘാടനം ചെയ്തു. സീനിയർ വൈസ് പ്രസിഡൻറ്​ അഡ്വ.പി.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ.എ. കരീം വിഷയം അവതരിപ്പിച്ചു. ചർച്ചയിൽ ഇസ്മായിൽ ഫൈസി പാലക്കാട്, അബ്ദുഹാജി തൃശൂർ, ഷംസുദ്ദീൻ കുഞ്ഞ് കൊല്ലം, ഒ.വി. ജാഫർ കണ്ണൂർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.