ആലങ്ങാട് കുന്നേൽ പള്ളി തിരുനാൾ ഇന്ന്

ആലങ്ങാട്: പ്രസിദ്ധമായ ആലങ്ങാട് കുന്നേൽ പള്ളി അത്ഭുത ദിവ്യ ഉണ്ണിശോയുടെ തിരുനാൾ ആഘോഷം വ്യാഴാഴ്ച നടക്കും. ഇടവക വികാരി ജോയി കോലഞ്ചേരിയുടെ നേതൃത്വത്തിൽ കൊടിയേറ്റി. പ്രധാന തിരുനാൾ ദിവസമായ വ്യാഴാഴ്ച രാവിലെ അഞ്ചു മുതൽ ദിവ്യബലി ഉണ്ടാകും. വൈകീട്ട് 4.30ന് റവ. ഫാ. നിഖിൽ ആട്ടുക്കാരന്റെ കാർമികത്വത്തിൽ ദിവ്യബലിയും വചന സന്ദേശവും ഉണ്ടായിരിക്കും. ശിശു സമർപ്പണ ദിവസമായ 13ന് രാവിലെ 10.30ന് മാർ ആന്റണി കരിയിൽ പിതാവിന്റെ കാർമികത്വത്തിൽ ദിവ്യബലിയും ശിശു സമർപ്പണവും നടക്കും. എട്ടാമിടം ദിവസമായ 17ന് വൈകീട്ട് 4.30ന് ഫാ. വിനീഷ് നടുവിലപ്പീടികയുടെ കാർമികത്വത്തിൽ ദിവ്യബലിയും വചനസന്ദേശവും നടക്കും. തമുക്ക് നേർച്ച നടത്തുന്നതിന് പള്ളിയിൽ സൗകര്യം ഉണ്ടാകും. പടം ER alangad 1 ആലങ്ങാട് കുന്നേൽ പള്ളി തിരുനാളിന് ഇടവക വികാരി ഫാ. ജോയി കോലഞ്ചേരിയുടെ നേതൃത്വത്തിൽ കൊടിയേറ്റുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.