ഫുള്‍ടൈം സ്വീപ്പര്‍ വാക്-ഇന്‍ ഇന്റര്‍വ്യൂ

മൂവാറ്റുപുഴ: ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫിസിന് കീഴില്‍ എറണാകുളം ഫോര്‍ഷോര്‍ റോഡില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന പെണ്‍കുട്ടികള്‍ക്കായുള്ള മള്‍ട്ടിപര്‍പ്പസ് ഹോസ്റ്റലില്‍ ഒഴിവുള്ള രണ്ട് ഫുള്‍ടൈം സ്വീപ്പര്‍ തസ്തികയില്‍ ദിവസവേതന വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. ഈ മാസം 15ന് ഉച്ചക്ക്​ രണ്ടുമുതല്‍ എറണാകുളം ഫോര്‍ഷോര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസില്‍ വാക്-ഇന്‍ ഇന്റര്‍വ്യൂ നടത്തും. ഉദ്യോഗാർഥികള്‍ എറണാകുളം ജില്ലയില്‍ സ്ഥിരതാമസക്കാരും വനിതകളും പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും ഏഴാംക്ലാസ് ജയിച്ചവരും 18 വയസ്സ്​ പൂര്‍ത്തിയായവരും 45 വയസ്സ്​ കവിയാത്തവരുമായിരിക്കണം. വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷയുമായി ഇന്റര്‍വ്യൂവിന് ഹാജരാകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.