ആലപ്പുഴ/കോട്ടയം: പക്ഷിപ്പനി കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തിൽ ആലപ്പുഴ, കോട്ടയം ജില്ലകൾ അതിജാഗ്രതയിൽ. ഇരുജില്ലയിലെയും അഞ്ച് പഞ്ചായത്തിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ആദ്യമായി രോഗം തിരിച്ചറിഞ്ഞ ആലപ്പുഴയിലെ തകഴി പഞ്ചായത്തിനുപുറമെ നെടുമുടി, കരുവാറ്റ, കോട്ടയം ജില്ലയിലെ വെച്ചൂർ, അയ്മനം, കല്ലറ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗഭീഷണി ഒഴിവാക്കാൻ താറാവുകളെ കൂട്ടത്തോടെ കൊല്ലുന്നത് തുടരുകയാണ്. ആലപ്പുഴ ജില്ലയിൽ പുറക്കാട് പഞ്ചായത്തിലും താറാവുകൾ കൂട്ടത്തോടെ ചാകുന്നുണ്ട്. ഇവിടെനിന്ന് ശേഖരിച്ച സാമ്പിൾ ഫലം വന്നിട്ടില്ല. നെടുമുടി, കരുവാറ്റ പഞ്ചായത്തുകളിൽ ആകെ 18,000 താറാവിനെയാണ് പക്ഷിപ്പനി പ്രതിരോധ നടപടികളുടെ ഭാഗമായി കൊല്ലുന്നത്. നെടുമുടിയിൽ 2022 താറാവിനെ ബുധനാഴ്ച കൊന്നു. കോട്ടയത്ത് മൂന്ന് പഞ്ചായത്തിലായി 11,268 താറാവിനെയാണ് നശിപ്പിച്ചത്. അതിവ്യാപനം തടയാൻ താറാവുകളെ കൊന്ന് ദഹിപ്പിക്കുകയാണ് (കള്ളിങ്) ചെയ്യുന്നത്. പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്തിൻെറ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികളെ ഉൾെപ്പടെ കള്ളിങ് ചെയ്യും. അതിനിടെ, നെടുമുടിയിൽ താറാവ് കർഷകനും തൊഴിലാളികൾക്കും പനി ബാധിച്ചത് ആശങ്ക പരത്തിയിട്ടുണ്ട്. പക്ഷികളിൽനിന്ന് പിടിപെട്ടതാണോയെന്ന് പരിശോധനക്കു ശേഷമേ വ്യക്തമാകൂ. പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാതിരിക്കാൻ മുന്‍കരുതല്‍ നടപടി ശക്തമാക്കാൻ ആരോഗ്യവകുപ്പിന് ആലപ്പുഴ ജില്ല കലക്ടർ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസ് ലാബിൽ പരിശോധന നടത്തിയാണ് രണ്ട് ജില്ലയിലും പക്ഷിപ്പനി സ്ഥിരീകരിച്ചത്. എച്ച് 5 എൻ1 വിഭാഗത്തിൽപെടുന്ന വൈറസിൻെറ സാന്നിധ്യമാണ് കണ്ടെത്തിയത്. ദേശാടനപ്പക്ഷികളിൽനിന്നാകാം രോഗം പിടിപെട്ടതെന്നാണ് മൃഗസംരക്ഷണ വകുപ്പ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.