പെരുമ്പാവൂര്‍: പ്രഫ. സീതാരാമന്‍ സ്മാരക പരിസ്ഥിതി പുരസ്‌കാരം ഏര്‍പ്പെടുത്താന്‍ മനുഷ്യാവകാശ പരിസ്ഥിതി സംഘടനയായ മാനവദീപ്തി തീരുമാനിച്ചു. അദ്ദേഹത്തിൻെറ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിലാണ് തീരുമാനം. പരിസ്ഥിതി സംരക്ഷണ ബോധവത്കരണ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മികച്ച വിദ്യാഭ്യാസ സ്ഥാപനത്തെയാണ് 10,001 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന അവാര്‍ഡിന് ഓരോ വര്‍ഷവും തെരഞ്ഞെടുക്കുക. അനുസ്മരണ സമ്മേളനം പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. സി.എം. ജോയ് ഉദ്ഘാടനം ചെയ്തു. മാനവദീപ്തി പ്രസിഡൻറ് വര്‍ഗീസ് പുല്ലുവഴി അധ്യക്ഷത വഹിച്ചു. ടി.എം. വര്‍ഗീസ്, ശിവന്‍ കദളി, എം.കെ. ശശിധരന്‍പിള്ള, എം.ജി. സുനില്‍കുമാര്‍, പോള്‍ ആത്തുങ്കല്‍, അബ്ദുല്‍ ജബ്ബാര്‍ മേത്തര്‍, കെ.വി. മത്തായി, ടി.എ. വര്‍ഗീസ്, കെ. മാധവന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. em pbvr 1 Dr. C.M. Joy പ്രഫ. സീതാരാമൻെറ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് മാനവദീപ്തി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഡോ. സി.എം. ജോയ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.