അനുസ്മരണ സദസ്സ്​

മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി ജാമിഅ ബദ്‌രിയ അറബി കോളജ് സ്ഥാപകനും പ്രിൻസിപ്പലുമായിരുന്ന ഫരീദുദ്ദീൻ മൗലവിയുടെ ചരമ വാർഷികദിനത്തോടനുബന്ധിച്ച തിങ്കളാഴ്ച നടക്കും. അറബിക് കോളജ് കാമ്പസിൽ രാവിലെ ആറിന് ആരംഭിക്കുന്ന അനുസ്മരണ സദസ്സിൽ വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്തിൽനിന്ന് ഉന്നതവിജയം നേടിയവർക്ക് ഉപഹാരങ്ങൾ സമർപ്പിക്കും. ഈ വർഷം അൽബദ്‌രി പഠനം പൂർത്തീകരിക്കുന്നവരെ അനുമോദിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.