കൊച്ചി: ഇതുവരെ യാത്ര ചെയ്യാത്തവർക്ക് ഞായറാഴ്ച മെട്രോയിൽ വൈറ്റിലയിൽനിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചും ആലുവയിൽനിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചും സൗജന്യമായി യാത്ര ചെയ്യാം. വൈകീട്ട് മൂന്നിനും നാലിനും ഇടയിലാണ് സൗജന്യയാത്ര സൗകര്യം. വൈറ്റില, ഇടപ്പള്ളി എന്നീ മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളെ സമീപിച്ച് ഈ സൗകര്യം പ്രയോജനപ്പെടുത്താം. ഒറ്റക്കോ സംഘമായോ യാത്ര ചെയ്യാം. വിമുക്തി: ജില്ലതല കമ്മിറ്റി മീറ്റിങ് കൊച്ചി: സംസ്ഥാന ലഹരിവര്‍ജന മിഷന്‍ 'വിമുക്തി'യുടെ ജില്ലതല കമ്മിറ്റി 10ന് ഉച്ചകഴിഞ്ഞ് 2.30ന് ജില്ല പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. മിനിമം വേതന ഉപദേശക സമിതി തെളിവെടുപ്പ് 10ന് കൊച്ചി: സംസ്ഥാനത്തെ ടിംബർ കട്ടിങ് ആൻഡ് ഫെല്ലിങ്, ഓയിൽ പാം, ടി.എം.ടി സ്റ്റീൽ ബാർ നിർമാണം എന്നീ മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം നിശ്ചയിക്കാനുള്ള മിനിമം വേതന ഉപദേശക സമിതിയുടെ തെളിവെടുപ്പ് 10ന് ആലുവ ഗവ. െഗസ്റ്റ് ഹൗസിലെ കോൺഫറൻസ് ഹാളിൽ നടക്കും. യോഗത്തിൽ ജില്ലയിലെ ഈ മേഖലയിൽ പ്രവർത്തിച്ചുവരുന്ന തൊഴിലാളി, തൊഴിലുടമ പ്രതിനിധികൾ പങ്കെടുക്കണമെന്ന് ലേബർ ഓഫിസർ പി.എം. ഫിറോസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.